ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മ കൂട്ടമാനഭംഗത്തിന് ഇരയായി. കഴിഞ്ഞ 15 ന് പുലര്‍ച്ചെ ഒന്നിന് അടൂര്‍ പുതുവലില്‍ ആയിരുന്നു സംഭവം. തനിച്ചു താമസിക്കുന്ന 65 കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കടന്ന് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിച്ചത്. അവശ നിലയിലായ വീട്ടമ്മ ഇന്നു രാവിലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ വീട്ടമ്മ ക്രൂരമാനഭംഗത്തിന് ഇരയായെന്ന് തെളിഞ്ഞു. ഇതോടെ ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വീട്ടമ്മയുടെ മൊഴി പ രസ്പര വിരുദ്ധമായത് പൊലീസിനെ വലയ്ക്കുന്നുണ്ട്. മൂന്നു പേര്‍ മാനഭംഗപ്പെടുത്തിയെന്ന് പറയുന്ന വീട്ടമ്മ പക്ഷേ, പ്രതികള്‍ ആരെന്ന് പറയുന്നില്ല. പരിചയമുള്ളവരാകണം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പാതിരാത്രിയില്‍ ഈ വീട്ടില്‍ പ്രതികള്‍ അതിക്രമിച്ചാണോ കടന്നത് എന്നും പൊലീസ് അന്വേഷിക്കുന്നു. ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അടൂരില്‍ ക്യാമ്പ് ചെയ്യുകയാണ്.
ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മ കൂട്ടമാനഭംഗത്തിന് ഇരയായി
RELATED ARTICLES