വി.ടി. ബല്‍റാം എം.എല്‍.എയെ സെക്രട്ടേറിയറ്റ്​ കവാടത്തില്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞു

balram

വി.ടി. ബല്‍റാം എം.എല്‍.എയെ സെക്രട്ടേറിയറ്റ്​ കവാടത്തില്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞു. യു.ഡി.എഫ് എം.എല്‍.എമാര്‍ വ്യാഴാഴ്​ച സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉച്ചക്ക് ഒന്നോടെ അവസാനിച്ചതിന് പിന്നാലെ സൗത്ത് ഗേറ്റിന്​ മുന്നിലായിരുന്നു സംഭവം. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന്​ കവാടംതുറന്ന്​ എം.എല്‍.എയെ പ്രവേശിപ്പിച്ചു.

യു.ഡി.എഫ്​, കെ.എസ്​.യു സമരങ്ങളെ തുടര്‍ന്ന് സെക്രട്ടേറിയറ്റി​​​െന്‍റ നോര്‍ത്ത്, സൗത്ത് ഗേറ്റുകള്‍ രാവിലെ മുതല്‍ പൂട്ടിയിട്ടിരുന്നു. യു.ഡി.എഫ് സമരം അവസാനിച്ചയുടന്‍ സൗത്ത് ഗേറ്റ് വഴി സെക്ര​േട്ടറിയറ്റിന്​ അകത്തേക്ക് പോകാനായി ബല്‍റാം എത്തി. എന്നാല്‍, സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഗേറ്റ് തുറക്കാനാവില്ലെന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരുടെ നിലപാട്.

എം.എല്‍.എ ആണെന്ന്​ വ്യക്തമാക്കിയിട്ടും സുരക്ഷാജീവനക്കാരന്‍ അയഞ്ഞില്ല. ഇതോടെ തൊട്ടടുത്ത സമരപ്പന്തലില്‍ നിന്ന് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി എം.എല്‍.എ ക്കൊപ്പം ഗേറ്റിനുമുന്നില്‍ നിലത്ത്​ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് പോകുന്ന ഘട്ടമെത്തിയതോടെ ക​കന്റോൺമെന്റ് എസ്.ഐ ഉള്‍പ്പെടെ സ്ഥലത്തെത്തി ഗേറ്റ് തുറന്ന്​ എം.എല്‍.എയെ കടത്തിവിട്ട്​ പ്രശ്​നം പരിഹരിച്ചു.