യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ (80) അന്തരിച്ചു

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ (80) അന്തരിച്ചു. 1997 മുതല്‍ 2006 വരെ യുഎന്നിന്‍റെ സെക്രട്ടറി ജനറലായിരുന്നു. യുഎന്നിന്‍റെ ഏഴാം സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം.ആഫ്രിക്കയില്‍ എയ്ഡ്‌സിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച അദ്ദേഹം യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണു.സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു അന്ത്യം. 2001ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു.