Friday, May 3, 2024
HomeNationalഗുജറാത്തില്‍ ലക്ഷ്യം നേടിയില്ലെങ്കിലും വിജയത്തെക്കാള്‍ വിലയുള്ള അംഗീകാരം-കോണ്‍ഗ്രസ്സ്

ഗുജറാത്തില്‍ ലക്ഷ്യം നേടിയില്ലെങ്കിലും വിജയത്തെക്കാള്‍ വിലയുള്ള അംഗീകാരം-കോണ്‍ഗ്രസ്സ്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് എത്തിയതിന്റെ ശുഭ സൂചനയാണ് ഗുജറാത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനമെന്ന് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം അഭിപ്രായപ്പെട്ടു. തങ്ങള്‍ ലക്ഷ്യം നേടിയില്ലെങ്കിലും വിജയത്തെക്കാള്‍ വിലയുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈക്കുള്ളിലുള്ള ഗുജറാത്തില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഒന്നുകൊണ്ടുമാത്രമാണ് കോണ്‍ഗ്രസ്സിന്റെ മുഖം രക്ഷിക്കാന്‍ സാധിച്ചതെന്ന് ശശി തരൂര്‍ അടക്കമുള്ള കേന്ദ്ര നേതാക്കള്‍ പറഞ്ഞു.എല്ലാ തെരഞ്ഞെടുപ്പുകളും വിജയത്തെക്കാള്‍ ഉപരി ഒരു സന്ദേശമാണ് നല്‍കുന്നത്. മോദിയുടെ സ്വാധീന മേഖലയായിരുന്നിട്ടുകൂടി കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം ഗുജറാത്തില്‍ തെളിയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ബി.ജെ.പി സീറ്റുകളില്‍ കാര്യമായ കുറവ് ഗുജറാത്ത് ഇലക്ഷനില്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ നാഴികകല്ലുകളായി ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്സ് വക്താവ് കമല്‍നാഥ് മാധ്യമങ്ങളെ അറിയിച്ചു. 2012 ല്‍ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 115 സീറ്റുകള്‍ക്ക് വിജയത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സ് കരസ്ഥമാക്കിയത് 61 സീറ്റുകളാണ്. ഇപ്പോള്‍ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പും കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റെയും ഭാവി നിര്‍ണ്ണയിച്ചവയായിരുന്നു എന്ന് കോണ്‍ഗ്രസ്സ് വക്താക്കള്‍ പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മാറ്റിവയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസ്സ് വക്താവ് രേണുക ചൗധരി മാധ്യമങ്ങളോട് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments