Friday, April 26, 2024
HomeUncategorizedസുഭിക്ഷാ പദ്ധതി: പന്തളം നഗരസഭായോഗം ചേര്‍ന്നു

സുഭിക്ഷാ പദ്ധതി: പന്തളം നഗരസഭായോഗം ചേര്‍ന്നു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സുഭിക്ഷ പദ്ധതി അടൂര്‍ മണ്ഡലത്തില്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി യോഗംചേര്‍ന്നു. പന്തളം നഗരസഭയില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ ടി.കെ സതി അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാംഗങ്ങളായ രാധാ രാമചന്ദ്രന്‍, ഡി.രവീന്ദ്രന്‍, കെ.ആര്‍ രവി, എം.ജി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.     

RELATED ARTICLES
- Advertisment -

Most Popular

Recent Comments