രണ്ടു പേര്‍ക്ക്കൂടി പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(മേയ് 18) പുതിയതായി രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മേയ് 12 ന് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ 39 വയസുകാരനും മേയ് 11ന് ദുബായില്‍ നിന്നും തിരിച്ചെത്തിയ 65 വയസുകാരനുമാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ജില്ലയില്‍ നാലുപേരാണ് രോഗികളായുള്ളത്.   പള്ളിക്കല്‍ സ്വദേശിയായ 39 കാരനാണ് സ്രവ പരിശോധനയില്‍ പോസിറ്റീവായത്. ഇദേഹം അടൂര്‍ മൗണ്ട് സിയോണ്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.  തിരുവല്ല ഇടിഞ്ഞില്ലം സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമന്‍. പത്തനംതിട്ട ശാന്തി ലോഡ്ജിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.