പതിനാറുകാരിയായ പെൺകുട്ടിയെ ആറു പേര് ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം ട്രെയിനിൽനിന്നു വലിച്ചെറിഞ്ഞു. പെൺകുട്ടി ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ ലഖിസരായ് ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. സുഹൃത്തിനെ കാണാൻ പോകുമ്പോൾ പതിനാറുകാരിയായ പെൺകുട്ടിയെ ആറുപേർ ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
തുടർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം ഒരു ലോക്കൽ ട്രെയിനിൽ കയറ്റുകയും വഴിയിൽ വലിച്ചെറിയുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ പിറ്റേദിവസം ട്രാക്കിൽനിന്നാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുതാതായി വാർത്തയുണ്ട്. ഒളിവിലുള്ള കഴിയുന്ന മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഗുരുതരാവസ്ഥയിൽ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ കിടക്കയില്ലെന്നു പറഞ്ഞ് അഡ്മിറ്റ് ചെയ്യാൻ വൈകിയെന്നും ആരോപണമുണ്ട്. പൊലീസ് അന്വേഷനത്തിനു ഉത്തരവിട്ടെന്നും പ്രതികളെ ഉടൻതന്നെ അറസ്റ്റു ചെയ്യുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. പ്രതികളിൽ ഒരാളുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ട്.