ആര്‍എസ്എസ് പ്രഭാഷകന്‍ എന്‍ ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നത് യേശുക്രിസ്തു അക്രമത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ്. രാജ്യത്ത് ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ഉത്തരേന്ത്യയില്‍ ഹിന്ദുക്കളെ ഇവര്‍ മതംമാറ്റുകയാണെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗിക്കുന്നു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കൗരവര്‍ക്കെതിരെ പാണ്ഡവര്‍ യുദ്ധം ചെയ്തതുപോലെ ക്രൈസ്തവ മതം വ്യാപിക്കുന്നത് തടയാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ഗോപാലകൃഷ്ണന്‍ തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
താന്‍ നാല് വര്‍ഷം മുന്‍പ് അരുണാചല്‍ പ്രദേശില്‍ പോയപ്പോള്‍ എട്ട് ലക്ഷമായിരുന്നു അവിടത്തെ ജനസംഖ്യ. അതില്‍ 20,000 പേരായിരുന്നു ക്രിസ്ത്യാനികളായി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അവിടത്തെ ജനസംഖ്യ എട്ടരലക്ഷമായി. അതില്‍ ആറര ലക്ഷവും ക്രിസ്ത്യാനികളായി മാറിയതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.
ബൈബിളിലെ ചില വാചകങ്ങള്‍ വായിച്ചാണ് യേശുക്രിസ്തു അക്രമത്തിന് ആഹ്വാനം ചെയ്തതായി ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നത്.താന്‍ സമാധാനം സ്ഥാപിക്കാന്‍ വന്നയാളല്ലെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്ന് ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ബൈബിളില്‍ പറയുന്നുണ്ടെന്നാണ് ഗോപാലകൃഷ്ണന്‍ അവകാശപ്പെടുന്നത്.
അതേസമയം, തനിക്കു ക്രിസ്ത്യാനികളോട് യാതൊരുവിധ വിരോധവുമില്ലെന്നും ഓരോ പുസ്തം പുറത്തിറക്കുമ്പോഴും പള്ളിപ്പറമ്പ് കാവിനടുത്തുള്ള മത്തായി സാറിനു നല്‍കി നമസ്‌കരിക്കാറുണ്ടെന്നും തനിക്കു ശാസ്ത്രജ്ഞനായി നിയമനം തന്ന ഡോ. എ ജി മാത്യുവിന്റെ കാല്‍ തൊട്ടു തൊഴാറുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്. ഗോപാലകൃഷ്ണന്റെ മതവിദ്വേഷ പ്രസംഗം വ്യാപകമായി പ്രചരിച്ചിട്ടും അധികാരികൾ ഇതിന് നേരെ കണ്ണടക്കുകയാണെന്നു പരാതികൾ ഉയർന്നിട്ടുണ്ട്.
യേശുക്രിസ്തു അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന് ആര്‍എസ്എസ് പ്രഭാഷകന്‍
RELATED ARTICLES