Most disturbing video I came across today on Facebook. Innocence and childhood being taken away in the name of education. #StopHarassing pic.twitter.com/uyH8gwBf8W
— Vamsi Kaka (@vamsikaka) 18 August 2017
പഠിപ്പിക്കാൻ വേണ്ടി കുഞ്ഞിനെ ഭയപ്പെടുത്തുകയും കരണത്തടിക്കുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ. പഠിപ്പിക്കുന്ന സ്ത്രീ കുഞ്ഞിന്റെ കരണത്തടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പഠിക്കുന്നതിനിടെ കുഞ്ഞിന് തെറ്റിപ്പോകുമ്പോഴാണ് കൈ വീശി അടിക്കുന്നത്. കുരുന്നിനെ പഠിപ്പിക്കുന്നത് അമ്മയാണോ അദ്ധ്യാപികയാണോ അതോ മറ്റാരെങ്കിലുമാണോയെന്ന് വ്യക്തമല്ല.’തല പൊളിഞ്ഞുപോകുന്നു, എന്നെ സ്‌നേഹത്തോടെ പഠിപ്പിക്കാമോയെന്ന് പിഞ്ചോമന കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത് വകവെയ്ക്കാതെ ആ സ്ത്രീ കുഞ്ഞിന്റെ മുഖത്തടിക്കുകയാണ്. നാലോ അഞ്ചോ വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞാണ് പഠനത്തിന്റെ പേരില്‍ പീഡനത്തിന് ഇരയാകുന്നത്. ഒന്ന് മുതല്‍ അഞ്ച് വരെ ഇംഗ്ലീഷില്‍ എണ്ണിപ്പഠിക്കാനാണ് പീഡനം. കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് കുഞ്ഞ് എണ്ണം പഠിക്കുന്നത്. സ്ത്രീ ദേഷ്യപ്പെടുമ്പോള്‍ കുഞ്ഞും ദേഷ്യപ്പെടുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രസ്തുത വീഡിയോ പ്രചരിക്കുകയാണ്. കണ്ണ് നനയാതെ ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കാനാകില്ല.
പഠനത്തിന്റെ പേരില്‍ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ നിരവധി പ്രമുഖര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്തു. ഹൃദയഭേദകമാണ് ഈ ദൃശ്യമെന്ന് റോബിന്‍ ഉത്തപ്പ കുറിച്ചപ്പോള്‍ കുഞ്ഞുങ്ങളെ ക്ഷമയോടെ പരിഗണിക്കൂവെന്നായിരുന്നു ശിഖര്‍ ധവാന്റെ ട്വീറ്റ്.