ഛത്തീസ്ഗഡിലെ രാജ്പൂരില്‍ പശുക്കളെ പട്ടിണിക്കിട്ട് കൊന്നതിന് അറസ്റ്റിലായ ബിജെപി നേതാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത മഷിയില്‍ കുളിപ്പിച്ചു. ബിജെപി നേതാവ് ഹരീഷ് വര്‍മയ്ക്ക് നേരെയാണ് മഷിപ്രയോഗം ഉണ്ടായത്. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരീഷിനെ വഴിയില്‍ തടഞ്ഞ് മര്‍ദ്ദിക്കുകയും തല വഴി കറുത്ത മഷി ഒഴിക്കുകയും ചെയ്തത്.ഹരീഷിന്റെ ഗോശാലയിലെ 200 പശുക്കളാണ് തീറ്റ കിട്ടാതെയും ചികിത്സ കിട്ടാതെയും ചത്തത്. പരിശോധനയില്‍ ഇയാളുടെ ഗോശാലയില്‍ ചത്ത പശുക്കളെ കണ്ടെത്തിയിരുന്നു. കൂടാതെ നിരവധിയെണ്ണത്തിനെ ഇയാള്‍ കുഴിച്ച് മൂടിയതായും വ്യക്തമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള 50 ഓളം പശുക്കള്‍ നിലവില്‍ ഗോശാലിയില്‍ ഉള്ളതായും വെറ്ററിനറി സംഘം കണ്ടെത്തിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഹരീഷിനെ അറസ്റ്റ് ചെയ്തത്. ജാമുല്‍ മുന്‍സിപ്പാലിറ്റി ഉപാദ്ധ്യക്ഷനാണ് ഹരീഷ്. ഇയാള്‍ 7 വര്‍ഷമായി ഗോശാല നടത്തിവരുന്നുണ്ട്. പശുസംരക്ഷണത്തിനായി വാദിക്കുന്ന ബിജെപിയുടെ ഒരു നേതാവ് തന്നെ പശുക്കളെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ പിടിയിലായത് സംഘപരിവാറിന് കനത്ത പ്രഹരമായി.
പശുക്കളെ തീറ്റ കൊടുക്കാതെ കൊന്ന ബിജെപി നേതാവിനെ മഷിയിൽ കുളിപ്പിച്ചു
RELATED ARTICLES