മകൾ കാൺകെ ഭാര്യയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് സംഭവം. ദിവ്യാംഗ് മാലി എന്ന യുവാവ് തന്റെ ഭാര്യ ശിവാനിയെ കുത്തി കൊലപ്പെടുത്തിയത്. ശിവാനി 3 മക്കളുടെ അമ്മയാണ്. ദിവ്യാംഗ് നല്ല രീതിയില്‍ കുടുംബം നോക്കാത്തതിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവാനി കുട്ടികളേയും കൂട്ടി സ്വന്തം നാടായ ഉജ്ജയനിയിലേക്ക് മടങ്ങി പോയിരുന്നു. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ഒരു ഉത്സവത്തില്‍ പങ്കെടുക്കാനായി വന്നതായിരുന്നു ശിവാനിയും മകളും. ഉത്സവത്തിന് ശേഷം ഗ്രാമത്തിലുള്ള തന്റെ സഹോദരിയുടെ വീട്ടില്‍ ശിവാനി എത്തിയപ്പോഴാണ് വിവരമറിഞ്ഞ് ദിവ്യാംഗ് അവിടെ എത്തിയത്. സഹോദരിയും അവരുടെ ഭര്‍ത്താവും ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറിയ ദിവ്യാംഗ് ശിവാനിയുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. ഈ സമയം കുട്ടി മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉള്ളില്‍ ചെന്ന പാടെ മകള്‍ കണ്ടത് അച്ഛന്‍ അമ്മയെ കത്തിയെടുത്ത് കുത്തുന്നതായിരുന്നു. വാവിട്ട് കരഞ്ഞ് പുറത്തേക്കോടിയ കുഞ്ഞിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ദിവ്യാംഗ് ഓടി രക്ഷപ്പെട്ടിരുന്നു. ദിവ്യാംഗിനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മകൾ കാൺകെ ഭാര്യയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തി
RELATED ARTICLES