#WATCH Man punches & kicks a woman at a gym in #Indore after she complained about his behavior during workout #MadhyaPradesh pic.twitter.com/eFQWUrMlbz
— ANI (@ANI) 19 August 2017
ജിംനേഷ്യത്തില്‍ പരിശീലനത്തിനെത്തിയ യുവതിക്ക് ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഒരു ജിംനേഷ്യത്തിൽ വെച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. തലക്ക് മര്‍ദ്ദനമേറ്റ യുവതി വേദനകൊണ്ട് മുട്ടുകുത്തി നിലത്തിരുന്നു.ഒരു യുവാവ് അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞു. പരിശീലനത്തിനായി എത്തിയ യുവതിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവം നടന്ന ഉടനെ സഹപ്രവര്‍ത്തകര്‍ അക്രമിയെ മാറ്റി നിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പെണ്‍കുട്ടിയുടെ മുട്ടില്‍ യുവാവ് ആഞ്ഞ് ചവിട്ടുകയും ചെയ്തു. പെണ്‍കുട്ടി പരാതിയുടെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്