ഉത്തര്‍പ്രദേശിൽ തീവണ്ടി പാളം തെറ്റി; 20 മരണം 35 പേർക്ക് പരുക്ക്(video)

0
26


ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി 20 പേര്‍ മരിച്ചു 35 പേര്‍ക്ക് പരിക്കേറ്റു പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്.

പുരിയില്‍ നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോകുകയായിരുന്നു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.

ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 5.50 നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉന്നത റെയില്‍വേ അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.