Friday, April 26, 2024
HomeNationalവനിതകള്‍ മാത്രം ജോലിക്കാരായെത്തുന്ന വര്‍ക്ക്​ഷോപ്പി​ന്​ തുടക്കം കുറിച്ച്‌​ മഹീന്ദ്ര

വനിതകള്‍ മാത്രം ജോലിക്കാരായെത്തുന്ന വര്‍ക്ക്​ഷോപ്പി​ന്​ തുടക്കം കുറിച്ച്‌​ മഹീന്ദ്ര

വനിതകള്‍ മാത്രം ജോലിക്കാരായെത്തുന്ന വര്‍ക്ക്​ഷോപ്പി​ന്​ തുടക്കം കുറിച്ച്‌​ ഇന്ത്യന്‍ വാഹനിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര. ഒമ്ബത്​ വനിതകളാണ്​ ജയ്​പൂരില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര വര്‍ക്ക്​ഷോപ്പിലെ ജീവനക്കാര്‍. വനിത ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ്​ മഹീന്ദ്രയുടെ നീക്കം.

സാ​ങ്കേതിക വിദഗ്​ധര്‍​, സര്‍വീസ്​ അഡ്​വൈസര്‍, ഡ്രൈവര്‍, മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ്​ തുടങ്ങി വര്‍ക്ക്​ഷോപ്പിലെ ജോലികളെല്ലാം സ്​ത്രീകളാണ്​ ചെയ്യുന്നത്​. കമ്ബനിയില്‍ കൂടുതല്‍ വനിതാ ജീവനക്കാരെ എത്തിക്കാന്‍ ലക്ഷ്യമിട്ട്​ മഹീന്ദ്ര ആരംഭിച്ച പിങ്ക്​കോളര്‍ പദ്ധതിയുടെ ഭാഗമായാണ്​ പുതിയ വര്‍ക്ക്​ഷോപ്പും ആരംഭിച്ചത്​.
ജീവനക്കാര്‍ക്ക്​ പരിശീലനം നല്‍കു​േമ്ബാള്‍ നല്‍കേണ്ടിയിരുന്ന ഫീസില്‍ വനിതാ ജീവനക്കാര്‍ക്ക്​​ മഹീന്ദ്ര ഇളവ്​ അനുവദിച്ചിരുന്നു. ട്രെയിനികളില്‍ മൂന്നിലൊന്ന്​ സ്​ത്രീകളെ നിയമിക്കണമെന്ന്​ മഹീന്ദ്ര ഡീലര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments