ഹൂക്കാ ബാറില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 26 പേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്തുള്ള ലാല്‍പൂര്‍ ചൗക്കിലെ അമരാവതി കോപ്ലക്‌സിലാണ് പൊലീസ് ഇന്നലെ രാത്രി അപ്രതീക്ഷിതമായി മിന്നല്‍ റെയ്ഡ് നടത്തിയത്. ഒരു റെസ്റ്റോറന്റില്‍ രഹസ്യമായി ആയിരുന്നു ഹൂക്കാബാര്‍ പ്രവൃത്തിച്ചിരുന്നത്. കോളജ് കുട്ടികളും നഗരത്തിലെ ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരുമായിരുന്നു പ്രധാന സന്ദര്‍ശകര്‍. ഇതില്‍ യുവതികളും ഉള്‍പ്പെടുന്നു. പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. 28 പീസ് ഹൂക്ക, 11 ഹൂക്ക വലിക്കുന്ന വലിയ പൈപ്പ് ,മിന്റ് ഫ്‌ളേവറുകള്‍ എന്നിവയും പൊലീസ് റെസ്റ്റോറന്റില്‍ നിന്നും കണ്ടെത്തി. റെയ്ഡ് നടക്കുന്നതിനിടെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. റെസ്റ്റോറന്റില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെസ്റ്റോറന്റില്‍ ഹൂക്കാബാര്‍; പൊലീസ് റെയ്ഡില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 26 പേർ പിടിയിൽ
RELATED ARTICLES