എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചു. വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃതൃമം കാണിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയില്‍ കെ എം ഷാജിക്കെതിരെ ഉത്തരവ് വന്നത്. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ അയോഗ്യനാക്കി കോടതി ഉത്തരവിട്ടത്. ഇത് വെളിപ്പെടുത്തുന്ന രേഖകളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഈ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ്.
ആറ് വര്‍ഷത്തേക്കാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിട്ടുള്ളത്. അതായത് അടുത്ത ആറ് വര്‍ഷത്തേക്ക് കെഎം ഷാജിയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആവില്ലെന്നര്‍ത്ഥം. മുസ്ലീം ലീഗിന് ഏറ്റ അതി ശക്തമായ തിരിച്ചടിയായിട്ടാണ് ഈ കോടതി വിധി വന്നത് . കെഎം ഷാജിയെ അയോഗ്യനാക്കുക എന്നത് മാത്രം ആയിരുന്നില്ല നികേഷ് കുമാറിന്റെ ആവശ്യം. തന്നെ വിജയായി പ്രഖ്യാപിക്കണം എന്നും നികേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.അഴീക്കോട് മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമായിരുന്നു കെഎം ഷാജിയുടെ വിജയം. ഈ വിജയം തന്നെ ജനങ്ങൾക്ക്കിടയിൽ മതധ്രുവീകരണം നടത്തിയതു കൊണ്ടാണ് എന്നായിരുന്നു നികേഷ് കുമാറീന്റെ ഹർജി. പിന്നീട് കെ എം ഷാജി നല്‍കിയ ഹര്‍ജിയില്‍ രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും നിബന്ധനകള്‍ കോടതി പ്രഖ്യാപിച്ചിരുന്നില്ല .