Friday, April 26, 2024
HomeInternationalചിത്ര അയ്യര്‍ ന്യൂയോര്‍ക്ക് സിറ്റിജന്റര്‍ ഇക്വിറ്റി കമ്മിഷന്‍

ചിത്ര അയ്യര്‍ ന്യൂയോര്‍ക്ക് സിറ്റിജന്റര്‍ ഇക്വിറ്റി കമ്മിഷന്‍

Reporter :  പി.പി.ചെറിയാന്‍,Dallas

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ജന്റര്‍ ഇക്വിറ്റി കമ്മീഷന്‍ അംഗമായി ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ ചിത്ര അയ്യരെ നിയമിച്ചു. സിറ്റി മേയര്‍ ബില്‍ ഡി. ബ്‌ളാസിയൊ, പ്രഥമ ഷിര്‍ലെയ്ന്‍ മെക്ക്‌റെ എന്നിവരാണ് നവം.13ന് നിയമനത്തെകുറിച്ച് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. 2013 നവംബര്‍ മുതല്‍ സദൈ നാഷ് ലീഡര്‍ഷിപ്പ് പ്രൊജക്റ്റിന്റെ ചുമതലയിലായിരുന്ന ചിത്ര ആറംഗങ്ങളാണ് കമ്മീഷനിലുള്ളത്.

സിറ്റിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള സിസ്ജന്റര്‍, ട്രാന്‍സ് ജന്റര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്ന സ്ത്രീകളുടെയും കുട്ടികളുടേയും പുനരധിവാസം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തി അവര്‍ക്കു വേണ്ടിയുള്ള പ്രത്യേക നിയനിര്‍മ്മാണങ്ങളും, പദ്ധതികളും രൂപപ്പെടുത്തുക എന്നതാണ് കമ്മീഷനില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വം.

യു.സി. ബര്‍ക്കിലിയില്‍ നിന്നും ബിരുദവും, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഓഫ് ലൊയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

സൗത്ത് ഏഷ്യന്‍ ഇമ്മിഗ്രന്റ് സ്ത്രീജീവന ആന്തോളനില്‍ ഇവര്‍ സജ്ജീവ പങ്കു വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച മകളാണ് ചിത്ര.

ന്യൂയോര്‍ക്കിലെ ആഫ്രിക്കന്‍ സര്‍വീസസ് കമ്മീഷന്‍ സ്റ്റാഫ് അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ സ്ഥാന ലബ്ധിയില്‍ ചിത്ര അതീവ സന്തുഷ്ടയാണ്. നിയമനം നല്‍കിയ ന്യൂയോര്‍ക്ക് മേയര്‍ക്കും പ്രഥമ വനിതക്കും പ്രത്യേകം നന്ദിരേഖപ്പെടുത്തി

RELATED ARTICLES
- Advertisment -

Most Popular

Recent Comments