Reporter – പി പി ചെറിയാന്‍
വേക്കൊ(ടെക്‌സസ്): തീ പിടിച്ച പുരയില്‍ നിന്നും നാലും രണ്ടും വയസ്സുള്ള കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാത ഇറങ്ങിയോടിയ ആന്‍ഡ്രിയ എല്‍മാനെ (44) പോലീസ് അറസ്റ്റ് ചെയ്തു. വെക്കൊ പോലീസ് നവംബര്‍ 15 നാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ടെക്‌സസ്സിലെ വേക്കൊക്ക് സമീപം നവംബര്‍ 2 ന് പുലര്‍ച്ച 1.30 നാണ് വീടിന് തീ പിടിച്ച വിവരം ആന്‍ഡ്രിയ മനസ്സിലാക്കിയത്. ഇവര്‍ ഉള്‍പ്പെടെ ആറ് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നു. ഇവരില്‍ 11 വയസ്സുള്ള പെണ്‍കുട്ടിയും മറ്റ് രണ്ട് പേരും രക്ഷപ്പെട്ടതായി വെക്കോ അഗ്നിശമന സേനാ മേധാവി അറിയിച്ചു.
സ്‌മോക്ക് ഡിറ്റക്‌റ്റേഴ്‌സ് ഉണ്ടായിരുന്ന വീട്ടില്‍ നിന്നും ശബ്ദം കേട്ടാണ് സമീപത്തുള്ള വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചത്.
അഗ്നിശമന സേനാംഗങ്ങള്‍ വീട്ടില്‍ എത്തിയപ്പോള്‍ ഒരു കുട്ടി ക്ലോസറ്റിലും മറ്റേ കുട്ടി ബാത്ത്‌റൂമിലും അബോധാവസ്ഥയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
റക്ക്‌ലസ് ഇന്‍ഞ്ചുറി റ്റു എ ചൈല്‍ഡ് എന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇവരെ മെക്‌സിനനന്‍ കൗണ്ടി ജയിലില്‍ അടച്ചു. 30000 ഡോളര്‍ ജാമ്യ സംഖ്യ നിശ്ചയിച്ചിട്ടുണ്ട്. വീടിന് മനഃപൂര്‍വ്വം തീ വെച്ചതാണോ എന്ന് പരിശോധിച്ചുവരു്‌നതായി കൗണ്ടി അധികൃതര്‍ പറഞ്ഞു.