സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി സതീഷ് കുറ്റക്കാരനെന്ന് കോടതി

amala sister satheesh babu

സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി സതീഷ് ബാബു കുറ്റക്കാരനാണെന്ന് പാലാ അഡീഷണല്‍ സെഷന്‍സ് കോടതി. ബലാത്സംഗം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ തെളിഞ്ഞതിന്റെ വെളിച്ചത്തിലാണ് കോടതിയുടെ വിധി. പാലാ കാര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസിലാണ് സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2015 സെപ്തംബര്‍ 17ന് പുലര്‍ച്ചെ കോണ്‍വെന്റിന്റെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സതീഷ് ബാബു സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയാണ്. വിചാരണ നടന്നു വരുന്ന പൈക മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതും ഇയാളാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.