പ്രധാനമന്ത്രി മോദിയേയും ബിജെപിയെയും ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച മണിപ്പൂരി മാധ്യമ പ്രവര്‍ത്തകൻ
ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിൽ. ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് മാധ്യമ പ്രവര്‍ത്തകനു ലഭിച്ചിരിക്കുന്നത്. അറസ്റ്റിനെ അപലപിച്ച് കൊണ്ട് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് മോദിയുടെ കളിപ്പാവയാണെന്ന് വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത കിഷോര്‍ചന്ദ്ര വാങ്‌ഖേമിനെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്ര സ്വാതന്ത്ര്യത്തിന്റെ ലോക റാങ്കിങ്ങില്‍ 138 -ാം സ്ഥാനം മാത്രമുള്ള ഇന്ത്യയുടെ ദേശീയ സുരക്ഷാ നിയമം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികള്‍ നിലനില്‍ക്കെയാണ് കിഷോറിന്റെ അറസ്റ്റ്. മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത് രാജ്ഞി റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷികം ആഘോഷിച്ച ആര്‍എസ്എസിനെയും കിഷോര്‍ തന്റെ വീഡിയോയില്‍ വിമര്‍ശിച്ചിരുന്നു.
മോദിയെ വിമര്‍ശിച്ച മണിപ്പൂരി മാധ്യമ പ്രവര്‍ത്തകൻ അറസ്റ്റിൽ
RELATED ARTICLES