Sunday, September 15, 2024
HomeUncategorizedചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

ഇളയരാജയുടെ അനുമതിയില്ലാതെ പാട്ടുകള്‍ പാടരുതെന്നാണ് നോട്ടീസില്‍

മുൻകൂർ അനുവാദമില്ലാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത വേദികളില്‍ പാടരുതെന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. വിവിധ ഭാഷകളിലായി 4500ലേറെ ഗാനങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്. ഇതിൽ ഒട്ടേറെ അനശ്വര ഗാനങ്ങൾ ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യം ആണ്.

പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എസ് പി ബിയാണ് അറിയിച്ചത്. തനിക്കും ചിത്രയ്ക്കും മകന്‍ ചരണിനും പരിപാടിയുടെ മറ്റു സംഘാടകര്‍ക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇളയരാജയുടെ അനുമതിയില്ലാതെ പാട്ടുകള്‍ പാടരുതെന്നാണ് നോട്ടീസില്‍. അനുസരിച്ചില്ലെങ്കില്‍ കനത്ത പിഴയും നിയമനടപടിയും നേരിടേണ്ടി വരും.

മകന്‍ നേതൃത്വം നല്‍കുന്ന ലോകപര്യടനത്തിലാണ്  താനിപ്പോള്‍. ഓഗസ്റ്റില്‍ ടൊറന്റോയിലാണ് എസ്പിബി 50 എന്ന പേരിലുള്ള സംഗീതമേളയ്ക്ക് തുടക്കം കുറിച്ചത്. അതിനുശേഷം റഷ്യ, ശ്രീലങ്ക, സിംഗപൂര്‍, ദുബൈ എന്നിവിടങ്ങളിലും ഇന്ത്യയിലെ നിരവധി ഇടങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു. അപ്പോഴൊന്നും താന്‍ ഇളയരാജയുടെ പാട്ട് പാടിയതില്‍ പ്രശ്‌നമൊന്നും ഉയര്‍ന്നിരുന്നില്ല. യുഎസ് പര്യടനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് വക്കീല്‍ നോട്ടീസ് ലഭിച്ചത്.
സ്റ്റേജ് ഷോകളിൽ അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ നേരത്തേയും രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ ഗാനങ്ങൾ പ്രക്ഷേപണം/സംപ്രേഷണം ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നു കാണിച്ച് വിവിധ റേഡിയോ/ ടെലിവിഷൻ കേന്ദ്രങ്ങൾക്കും​ നോട്ടിസ്​ അയച്ചിരുന്നു.
പകര്‍പ്പവകാശത്തെ കുറിച്ച് താന്‍ ബോധവാനായിരുന്നില്ല. പക്ഷെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ് താന്‍. ഈ സാഹചര്യത്തില്‍ ഇളയരാജയുടെ പാട്ടുകള്‍ സംഗീത സദസ്സില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. ദൈവാനുഗ്രഹത്താൽ മറ്റു സംഗീത സംവിധായകരുടെ ഒട്ടേറെ പാട്ടുകളും പാടിയിട്ടുള്ളതിനാൽ സംഗീത പര്യടനം തുടരും’ എന്നാണ് എസ്പിബിയുടെ പ്രതികരണം. ഈ വിഷയത്തില്‍ പരുഷമായ അഭിപ്രായ പ്രകടനങ്ങളോ ചര്‍ച്ചകളോ അരുതെന്ന് താന്‍ അപേക്ഷിക്കുകയാണ്. ഇതാണ് ദൈവത്തിന്റെ കല്‍പ്പനയെങ്കില്‍ അത് ആദരവോട് അനുസരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞാണ് എസ് പി ബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പാവകാശം അഞ്ചു വർഷം മുൻപ് അദ്ദേഹം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിനു മുൻപുള്ള സൃഷ്‌ടികളുടെ പകർപ്പവകാശം മലേഷ്യൻ കമ്പനിക്കു നൽകുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments