61.89 ലക്ഷത്തിന്റെ അധികസ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ്. ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്താനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 61.89 ലക്ഷത്തിന്റെ അധികസ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. പത്തനംതിട്ട ജില്ലയിലെ ക്വാറി ഉടമകളുമായി മനോജ് എബ്രഹാമിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്വാറികള്‍ക്കെിരെ ജില്ലാ പൊലീസ് സൂപ്രണ്ട് ആരംഭിച്ച നടപടികള്‍ മനോജ് എബ്രാഹം തടഞ്ഞതായും ഇതിനായി ക്വാറിഉടമകളില്‍ നിന്നു പ്രതിഫലം കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.
എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.