ഫാ:ടോമി കളത്തൂര്‍ മാത്യൂവാണ് അക്രമത്തിന് ഇരയായത്
ഓസ്‌ട്രേലിയായിലെ മെല്‍ബണില്‍ മലയാളി വൈദികനെ കഴിത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മെല്‍ബനിലെ ഫാക്‌നറിലെ വില്യം സ്ട്രീറ്റിലുള്ള സെന്റ്:മാത്യുസ് കത്തോലിക്കാ ദേവാലയത്തിനുള്ളില്‍ വച്ചാണ് വൈദികനെ അക്രമി കഴുത്തില്‍ കുത്തിയത്.ഓസ്‌ട്രേലിയായില്‍ തദ്ദേശീയ കത്തോലിക്കാ സഭയ്ക്കായി പ്രവര്‍ത്തിക്കുന്ന ഫാ:ടോമി കളത്തൂര്‍ മാത്യൂവാണ് അക്രമത്തിന് ഇരയായത്.
നീ ഇന്ത്യാക്കാരന്‍ ആണ്, നീ ഹിന്ദുവോ മുസ്ലീമോ ആണ്,നിനക്ക് കുര്‍ബാന അര്‍പ്പിക്കാനാവില്ല എന്ന് ആക്രോശിച്ചാണത്രേ അക്രമി പുരോഹിതനെ ആക്രമിച്ചത്.ഇയാളെ മുന്‍പും ദേവാലയ പരിസരത്ത് കണ്ടവരുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഇറ്റാലിയന്‍ വംശജനാണ് ഇയാളെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പള്ളിയില്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ കടന്നു വന്ന അക്രമി പുരോഹിതനെതിരേ ആക്രോശിച്ചു.ഇതേ തുടര്‍ന്ന് ദേവാലയത്തില്‍ ഉണ്ടായിരുന്നവരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട പ്രതിയെ തടയാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പുരോഹിതനെ ആക്രമിക്കുകയായിരുന്നുവെത്രേ.ദേവാലയത്തില്‍ നിറഞ്ഞ് ഓസ്‌ട്രേലിയന്‍ സ്വദേശികള്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. 2014 ല്‍ ആണ് ഫാ:ടോമി മാത്യൂ ഓസ്‌ട്രേലിയായില്‍ എത്തിയത്.