പോളിംഗ് ബൂത്തിലെ ‘മഞ്ഞകിളി’ സിനിമാ താരമാകുന്നു

polling booth manja kili yellow saree sexy

പോളിംഗ് ബൂത്തിലെ ‘മഞ്ഞകിളി’ സിനിമാ താരമാകുന്നു. മഞ്ഞ സാരിയുടുത്ത് കൂളിംഗ് ഗ്ലാസ് ധരിച്ച്‌ കയ്യില്‍ വോട്ടിംഗ് യന്ത്രവുമായി എത്തിയ പോളിംഗ് ഉദ്യോഗസ്ഥയെ ഓര്‍മ്മയില്ലേ? യുപിയിലെ ദേവര സ്വദേശിനി റീന ദ്വിവേദിയുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയായ റീനയ്ക്ക് നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരങ്ങളും ലഭിച്ചു. എന്നാല്‍, സിനിമയും സീരിയലുമൊന്നുമല്ല ഈ സുന്ദരിയുടെ ആഗ്രഹം. സല്‍മാന്‍ ഖാന്‍റെ അവതരണത്തിലൊരുങ്ങുന്ന ബിഗ്‌ ബോസില്‍ പങ്കെടുക്കണം!! ക്ഷണം ലഭിച്ചാല്‍ ഉറപ്പായും ബിഗ്‌ ബോസില്‍ പങ്കെടുക്കുമെന്നും റീന പറയുന്നു. കുടുംബക്കാർ തന്നെ നല്ല നിലയിൽ പിന്തുണയ്ക്കുന്നെന്നും തന്റെ പ്രശസ്തി അവർ ആഘോഷിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.