ഒറിഗണില്‍ ഉത്തരവ് ലംഘിച്ചു സലൂണ്‍ തുറന്നതിന് 14,000 ഡോളര്‍ ഫൈന്‍

Salem salon reopening, defying the governor???s coronavirus orders

ഒറിഗണല്‍ : ഒറിഗണ്‍ ഗവര്‍ണറുടെ സ്റ്റെ അറ്റ് ഹോം ഉത്തരവ് ലംഘിച്ചു സലൂണ്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച ഉടമ ലിന്‍ഡ്‌സെ ഗ്രഹാമിന് 14,000 ഡോളര്‍ പിഴ വിധിച്ചു. മേയ് 5 മുതലാണ് സലൂണ്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒറിഗണ്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്‍ഡ്‌ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

പൊതുജനങ്ങളുടേയും ജീവനക്കാരുടേയും ആരോഗ്യത്തിന് ഭീഷിണിയുണര്‍ത്തുന്നതാണു നടപടിയെന്നു അധികൃതര്‍ ചൂണ്ടികാട്ടി. എന്നാല്‍ ഈ വാദം ലിന്‍ഡ്‌സെ നിഷേധിച്ചു. മാറിയണ്‍ കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലാമര്‍ സലൂണ്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സലൂണ്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചതു ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ പരസ്യമായ ലംഘനമാണ്. തന്റെ കുടുംബത്തെ പുലര്‍ത്തണമെന്നതും ബില്ലുകള്‍ അടയ്ക്കുന്നതിനു പണം ആവശ്യമാണെന്നതിനാലുമാണു സലൂണ്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും ലിന്‍ഡ്‌സെ പറയുന്നു. എന്തായാലും ഫൈന്‍ ഉത്തരവിനെതിരെ പോരാടാന്‍ തന്നെയാണു ലിന്‍ഡ്!സെയുടെ തീരുമാനം.