Friday, April 19, 2024
HomeCrimeയുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒാടുന്ന കാറിൽ നിന്നും റോഡിരികിലേക്ക്​ തള്ളിയിട്ടു

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒാടുന്ന കാറിൽ നിന്നും റോഡിരികിലേക്ക്​ തള്ളിയിട്ടു

​യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒാടുന്ന കാറിൽ നിന്നും റോഡിരികിലേക്ക്​ തള്ളിയിട്ടു. ഹരിയാനയിലെ സോഹ്​നയിലാണ് ക്രൂരമായ സംഭവം നടന്നത്. കാറിൽ വെച്ച്​ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം അക്രമി സംഘം ഗ്രേറ്റ്​ നോയിഡക്കടുത്ത്​ വെച്ച്​ പുറത്തേക്ക്​ തള്ളിയിടുകയായിരുന്നു.

തിങ്കളാഴ്​ച രാത്രി ഗ്രേറ്റർ നോയിഡയിലെ കസ്​നാ പൊലീസ്​ സ്​റ്റേഷനു സമീപമുള്ള ആശുപത്രിക്കരികിലാണ് യുവതിയെ കണ്ടെത്തിയത്​. റോഡരികിലേക്ക്​ യുവതിയെ വലിച്ചെറിഞ്ഞ്​ കാർ പോകുന്നതുകണ്ടെന്ന വിവരത്തെ തുടർന്ന്​ പൊലീസെത്തി അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗുരുഗ്രാമിലെ സോഹ്​ന ഏരിയയിലൂടെ എട്ടു മണിയോടെ​ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും വഴിയിൽ തള്ളിയിടുകയുമായിരുന്നു. പൊലീസ്​ ഇതുവരെയും കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ല എന്ന് ആക്ഷേപമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments