പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മന്റെ പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഒാപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് നിർബന്ധമായും സ്ഥിര പ്രവേശനം നേടണം.
മറ്റ് ഒാപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. സ്കൂൾ ഫീസ്, പി.ടി.എ ഫണ്ട് തുടങ്ങിയവ അടച്ചുകഴിഞ്ഞാൽ ഇവക്കുള്ള രസീതുകൾ ചോദിച്ചുവാങ്ങണം. എന്നാൽ, പി.ടി.എ ഫണ്ട് അടക്കാൻ നിർബന്ധിക്കാനോ അടക്കാത്തതിെൻറ പേരിൽ വിദ്യാർഥിക്ക് പ്രവേശനം നിഷേധിക്കാനോ പാടില്ല. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല പ്രിൻസിപ്പലിനാണ്.