Sunday, May 19, 2024
HomeKeralaലൈം​ഗീകാരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരിയുടെ പരാതി അറിയില്ലെന്ന് ബെഹ്റ

ലൈം​ഗീകാരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരിയുടെ പരാതി അറിയില്ലെന്ന് ബെഹ്റ

ലൈം​ഗീകാരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്ന് ഡി.ജി.പി.ലോക്‌നാഥ് ബെഹ്റ. അക്കാര്യത്തെ കുറിച്ച്‌ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരായ കേസില്‍ മുംബൈ പോലീസ് കേരള പോലീസിനോട് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇതുവരേയും മുംബൈ പോലീസ് സഹായം ആവശ്യപ്പെട്ടിട്ടില്ല. മുംബൈ പോലീസ് രേഖാ മൂലം സഹായം ആവശ്യപ്പെട്ടാല്‍ സംസ്ഥാന പോലീസ് അന്വേഷണത്തിന് സഹായിക്കുമെന്നും ഡി.ജി.പി.പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയ ഇന്‍സ്‌പെക്ടറും പോലീസ് കോണ്‍സ്റ്റബിളും കണ്ണൂര്‍ എസ്.പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments