Saturday, April 27, 2024
HomeTop Headlinesമയിലുകളെ കൊന്നെന്ന് ആരോപിച്ച്‌ ദലിത് യുവാവിനെ ആൾകൂട്ടം അടിച്ചു കൊന്നു

മയിലുകളെ കൊന്നെന്ന് ആരോപിച്ച്‌ ദലിത് യുവാവിനെ ആൾകൂട്ടം അടിച്ചു കൊന്നു

മയിലുകളെ കൊന്നെന്ന് ആരോപിച്ച്‌ ദലിത് യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. ഹീരലാല്‍ ബന്‍ചാദ എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശലാണ് സംഭവം. മര്‍ദനത്തില്‍ ഹീരലാലിന് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒമ്ബത് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ഹീരാലാലിനും മകന്‍ രാഹുലിനും മറ്റ് രണ്ടു പേര്‍ക്കും എതിരെ മയിലിനെ കൊന്നതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. നാല് പേര്‍ കൃഷിയിടത്തിലൂടെ ഓടുന്നത് കണ്ട് നാട്ടുകാര്‍ പിന്നാലെ ചെല്ലുകയായിരുന്നു. തുടര്‍ന്ന് ഹീരാലാലിനെ കൃഷിയിടത്തിനുള്ളില്‍ നിന്ന് പിടികൂടി. ഇയാളുടെ കയ്യില്‍ നാല് ചത്ത മയിലുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ ക്രൂരമായ മര്‍ദനത്തില്‍ ഹീരാലാലിന് ഗുരുതര പരിക്കേറ്റിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments