Saturday, April 27, 2024
HomeTop Headlinesനവജ്യോത് സിങ് സിദ്ദുവിന്റെ രാജി അംഗീകരിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

നവജ്യോത് സിങ് സിദ്ദുവിന്റെ രാജി അംഗീകരിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

നവജ്യോത് സിങ് സിദ്ദുവിന്റെ രാജി അംഗീകരിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സിദ്ദുവിന്റെ രാജി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ജൂലൈ 14 നായിരുന്നു സിദ്ദു രാഹുല്‍ഗാന്ധിക്കയച്ച തന്റെ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്നായിരുന്നു രാഹുലിന് അയച്ച കത്തില്‍ സിദ്ദു പറയുന്നത്. രാജിയുടെ കാരണം എന്തെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നില്ല. മന്ത്രിസഭാ അഴിച്ചുപണിയില്‍ സിദ്ദുവിന് പ്രധാന വകുപ്പുകള്‍ നഷ്ടമായിരുന്നു. തദ്ദേശ ഭരണ വകുപ്പിന് പകരം വൈദ്യുത പാരമ്ബര്യേതര ഊര്‍ജ വകുപ്പാണ് നല്‍കിയത്. സിദ്ദു കൈകാര്യം ചെയ്തിരുന്ന ടൂറിസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അമരീന്ദര്‍ സിങ് ഏറ്റെടുത്തിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments