Friday, April 26, 2024
HomeKeralaപ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ ഒഴുകിയെത്തിയ ലക്ഷകണക്കിന് രൂപയുടെ മണൽ മഴയിൽ ഒളിച്ചു...

പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ ഒഴുകിയെത്തിയ ലക്ഷകണക്കിന് രൂപയുടെ മണൽ മഴയിൽ ഒളിച്ചു പോയി


പമ്ബ കൊണ്ടുവന്ന മണല്‍ തര്‍ക്കത്തിന് കാരണമായതോടെ പമ്ബ തന്നെ തിരിച്ചെടുത്തു. കഴിഞ്ഞ മഹാപ്രളയത്തില്‍ പമ്ബ നദിയിലൂടെ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് രൂപയുടെ മണല്‍ എടുക്കുന്ന കാര്യത്തില്‍ ദേവസ്വവും വനം വകുപ്പും തമ്മിലുണ്ടായ തര്‍ക്കത്തിനാണ് ഇതോടെ പമ്ബ തന്നെ തീരുമാനമുണ്ടാക്കിയത്. കഴിഞ്ഞ പ്രളയത്തില്‍ പമ്ബ ത്രിവേണിയില്‍ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് രൂപയുടെ മണലാണ് ഇത്തവണത്ത മഴയില്‍ ഒലിച്ചുപോയത്.

ത്രിവേണിക്കും ചെറിയാനവട്ടത്തിനും മധ്യേ പമ്ബാ നദിയുടെ പലഭാഗത്തും കുന്നുകള്‍ക്ക് സമാനമായി പ്രളയത്തില്‍ ഒഴുകി വന്ന മണല്‍ കൂട്ടിയിട്ടിരുന്നു. മൂലം തിന്നുകയുമില്ല… തീറ്റിക്കുകയുമില്ല എന്ന നിലപാടാണ് ദേവസ്വവും വനം വകുപ്പും സ്വീകരിച്ചത്. കുറച്ചു മണല്‍ ചക്കുപാലം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതില്‍ 20,000 ഘനഅടി മണല്‍ ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നപ്പോഴാണ് വനംവകുപ്പ് തടസവാദം ഉന്നയിച്ചത്. ചക്കുപാലത്ത് കൂട്ടിയിട്ടിരിക്കുന്ന മണല്‍ എടുത്താല്‍ മതിയെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. എന്നാല്‍ ചെളി നിറഞ്ഞ മണല്‍ ആയതിനാല്‍ അതുവേണ്ടന്ന് ദേവസ്വം ബോര്‍ഡും വാദിച്ചു. തുടര്‍ന്ന് വകുപ്പ് മന്ത്രിമാര്‍ ഇടപെട്ടിട്ടും തീരുമാനമാകാതെ തര്‍ക്കം നീണ്ടുപോകുകയായിരുന്നു.

പമ്ബാനദിയില്‍ എവിടെ നിന്നു വേണമെങ്കിലും ദേവസ്വം ബോര്‍ഡിന് മണല്‍ സംഭരിക്കാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കിയിരുന്നു. പക്ഷേ വനം വകുപ്പ് പാസ് നല്‍കാത്തതിനാല്‍ സംഭരണം നടന്നില്ല. മഴയും വെള്ളപ്പൊക്കവും ഉണ്ടായാല്‍ മണല്‍ ഒലിച്ചുപോകുമെന്ന മുന്നറിയിപ്പും അവഗണിക്കുകയായിരുന്നു. തര്‍ക്കം നീണ്ടുപോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പമ്ബ നിറഞ്ഞൊഴുകിയത്. കൂട്ടിയിട്ടിരുന്ന മണലെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി. കുറച്ചുമണല്‍ മാത്രം അവശേഷിക്കുന്നുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments