ഇരട്ടക്കുട്ടികളെ കൊന്ന് കിണറ്റില്‍ തള്ളി അമ്മ. ജാര്‍ഖണ്ഡിലെ ധമ്ക്ക ജില്ലയിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ 7 മാസം പ്രായമുള്ള ഇരട്ട കുട്ടികളെ അമ്മ കൊന്ന് കിണറ്റില്‍ തള്ളിയത്. ഇരട്ട കുട്ടികള്‍ കുടുംബത്തിന് അശുഭ സൂചനയാണെന്ന അന്ധവിശ്വാസമാണ് യുവതിയെ കൊണ്ട് ഇത് ചെയ്യിച്ചത്.അതിന് ശേഷം സ്വന്തം മുടി മുറിച്ച് പൊലീസിനെ തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് കുട്ടികളെ വീട്ടില്‍ നിന്നും കാണാതായത്. ഇതേ തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചലിലാണ് കൂട്ടികളുടെ മൃതദേഹം സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ യുവതി മാനസിക നില തെറ്റിയ മട്ടിലാണ് പെരുമാറിയത്. യുവതി പണ്ട് തൊട്ടെ ചെറിയ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കാറുള്ളതായി സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരട്ട കുട്ടികള്‍ കുടുംബത്തിന് അശുഭ സൂചന; അമ്മ കുട്ടികളെ കൊന്നു
RELATED ARTICLES