കേരളത്തിനെതിരെ വിദ്വേഷത്തിന്റെ വിഷം ചീറ്റി കേന്ദ്രമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍. മലപ്പുറം ജില്ലയില്‍ മാസംതോറും ആയിരം പേരെ വീതം മതം മാറ്റുന്നുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ഹാദിയ കേസ് വിഷയത്തില്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ അതീവ ഗുരുതര പരാമര്‍ശം.മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. അവിടെ മതപരിവര്‍ത്തനം നടത്തുകയാണ്. ഒരു മാസം ആയിരം പേരെ മതം മാറ്റുന്നുണ്ട്. ഇതായിരുന്നു അദ്ദേഹത്തിന്റെ വര്‍ഗീയ വിഷം പുരണ്ട വാക്കുകള്‍. മെയില്‍ താന്‍ കേരളം സന്ദര്‍ശിക്കുകയും ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. മലപ്പുറത്തെ മതപരിവര്‍ത്തന കേന്ദ്രത്തെക്കുറിച്ച് ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ദാരിദ്ര്യം മുതലെടുക്കുകയാണോ, ഭീഷണിപ്പെടുത്തുകയും തൊഴില്‍ നല്‍കാമെന്ന് പറയുകയും ചെയ്യുന്നുണ്ടോ. അവരെന്താണ് ചെയ്യുന്നതെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും ആഹിര്‍ പറഞ്ഞു. മതപരിവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ എന്‍ഐഎ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും ഹന്‍സ് രാജ് ആഹിര്‍ വ്യക്തമാക്കി.
കേരളത്തിനെതിരെ വിദ്വേഷത്തിന്റെ വിഷം ചീറ്റി കേന്ദ്രമന്ത്രി
RELATED ARTICLES