Friday, May 3, 2024
HomeKeralaശബരിമലയില്‍ പരികര്‍മ്മികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി

ശബരിമലയില്‍ പരികര്‍മ്മികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി

ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പരികര്‍മ്മികള്‍ നടത്തിയ പ്രതിഷേധത്തിന് ശക്തമായ പിന്തുണ രേഖപ്പെടുത്തി മാളികപ്പുറം മേല്‍ശാന്തി രംഗത്ത് . സന്നിധാനത്ത് പരികര്‍മ്മികള്‍ നാമജപം നടത്തിയ നടപടിയില്‍ തെറ്റില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതരി വ്യക്തമാക്കി. നാമജപം നടത്തേണ്ടത് ക്ഷേത്രങ്ങളിലാണ്. അതിനാല്‍ തന്നെ ഇതു പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാമജപം നടത്തേണ്ടത് മാനസിക വിഷമം അനുഭവിക്കുമ്പോഴാണ്.പരികര്‍മ്മികളുടെ മനസിന് മനോവേദന തോന്നിയതു കൊണ്ടാണ് അവര്‍ക്ക് നാമജപം നടത്തുന്നതിന് ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, പതിനെട്ടാം പടിക്കു താഴെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നാമജപം നടത്തിയ പരികര്‍മ്മിമാരെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ ദാസ് വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് സംഭവത്തില്‍ തെറ്റില്ലെന്ന് പ്രതികരണവുമായി മാളികപ്പുറം മേല്‍ശാന്തി രംഗത്തെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments