വിവാദങ്ങളുടെ സഹയാത്രികൻ അമേരിക്കയുടെ അമരക്കാരനായി

അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

(floridayill
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തു.2016 നവംബര്‍ എട്ടിനായിരുന്നു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 276 ഇലക്ടറല്‍ വോട്ടുകളോടെയാണ് മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ പിന്തള്ളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റായാണ് 70 കാരനായ ട്രംപ് സ്ഥാനമേറ്റതു. വാഷിങ്ടണിലെ കാപിറ്റോള്‍ ഹാളില്‍ പ്രാദേശിക സമയം വൈകിട്ട് 5-ന് (ഇന്ത്യൻ സമയം 10 : 30 ന്) നടന്ന പൊതുചടങ്ങില്‍ വച്ചാണ് സത്യപ്രതിജ്ഞ നടന്നത്. രാവിലെ അദ്ദേഹം പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഭാര്യ മെലാനിക്കൊപ്പം വൈറ്റ്ഹൗസിലെത്തി സ്ഥാനമൊഴിയുന്ന ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സും സത്യപ്രതിജ്ഞ ചെയ്തു. സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുമ്പോൾ കനത്ത സുരക്ഷാ ഒരുക്കിയിരുന്നു. മുൻ പ്രസിഡണ്ട്മാരെ കൂടാതെ ട്രംപിനോട് മത്സരിച്ചു തോറ്റ ഹിലരി ക്ലിന്റനും ചടങ്ങിൽ എത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷം ഹിലറി ക്ലിന്റൻ ട്രംപുമായി മുഖാമുഖം വരുന്ന ആദ്യ ചടങ്ങായിരുന്നു ഇത്‌ .
‘ശതകോടീശ്വരൻ’, ‘വിവാദങ്ങളുടെ കളിത്തോഴൻ ‘ , ‘മുസ്ലിം വിരുദ്ധൻ ‘ ,’വംശ – ലിംഗ സമത്വത്തെ എതിർത്തവൻ’, ‘ടെലിവിഷന്‍ അവതാരകന്‍’ എന്നൊക്കെ മാധ്യമങ്ങളും എതിരാളികളും ട്രംപിന് വിശേഷണങ്ങൾ നൽകിയെങ്കിലും 575 രാപ്പകലുകള്‍ പ്രചരണത്തിന് വിയർപ്പൊഴുക്കിയത് വെറുതെയായില്ല. എന്നാൽ നാലു ദശകത്തിനിടെ പ്രസിഡന്റുമാര്‍ക്കു ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%) ട്രംപ്‌ വിജയിച്ചത്. മുൻ പ്രസിഡണ്ട് ഒബാമയുടെ ജനപ്രീതി 84 ശതമാനമായിരുന്നു. വ്യവസായിയായ ട്രംപിന് 2016 ൽ ഫോബ്‌സ് മാഗസിൻ പുറത്തിറക്കിയ ലോകത്തെ സമ്പന്നന്മാരുടെ നിരയിൽ 324-മത് സ്ഥാനം ഉണ്ടായിരുന്നു. ട്രംപിന്റെ ആസ്തി 3.7 ബില്ല്യണ്‍ ആണ് (3700 കോടി). ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ദ ട്രംപ് ഓര്‍ഗനൈസേഷന്‍” എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനിസ് ഗ്രൂപ്പിന്റെ അധിപനാണ് അദ്ദേഹം. പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനായാണ് ട്രംപ് അധികാരമേറ്റത്‌. വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുത്, തെരഞ്ഞെടുപ്പ് പ്രചാരണം പോലെയല്ല ഭരണ നിര്‍വഹണം; എബിസി ന്യസൂന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമയുടെ മുന്നറിയിപ്പ്. ഭീകരവാദത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും പ്രതിസന്ധികളെ തരണംചെയ്ത് അമേരിക്കയെ ശക്തമാക്കുമെന്നു തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ യുഎസിനെ വലിയ നേട്ടങ്ങളില്‍ എത്തിക്കാന്‍ ട്രംപിന് സാധിക്കട്ടെ എന്ന് ട്വിറ്ററിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു.