സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന ദേശീയ പാതകളിൽ നിന്നും 500 മീറ്റർ മാറ്റി മാത്രമെ ബിയർ പാർലർ ഉൾപ്പെടെ മദ്യ വിപണ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു എന്ന് കോടതി അനുശാസിക്കുതനുസരിച്ചു ഇട്ടിയപ്പാറയിൽ കോളേജ് റോഡിൽ പ്രവർത്തിച്ചു വന്നിരുന്ന ബീവറേജ്‌സ് ഔട്ട്ലറ്റ് ആണ് അങ്ങാടി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്നേഹപുരം പ്രദേശത്തു മാറ്റി പ്രവർത്തനം ആരംഭിച്ചത്. കൊമേർഷ്യൽ പർപ്പസ് ലൈസൻസ് ഇല്ലാതെയും വേണ്ടത്ര സുരക്ഷയില്ലാതെയും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിൽ സ്ഥാപനം പ്രവർത്തിക്കുന്നതിനെതിരെ അങ്ങാടി ഗ്രാമ പഞ്ചായത്ത് എതിർപ്പുമായെത്തി. പഞ്ചായത്ത് 1994 ൽ കമ്മറ്റി കൂടി സർക്കാരിൽ നിന്ന് അനുമതി വാങ്ങിയതിൻ പ്രകാരം മദ്യഷാപ്പുകളോ ബീയർ പാർലറുകളോ പഞ്ചായത്തിൽ ഉണ്ടായിരിക്കുന്നതല്ല എന്നായിരുന്നു . എന്നാൽ ആ അനുമതി കാറ്റിൽ പറത്തി പതിമൂന്നാം വാർഡിൽ ബീവറേജ്‌സ് ഔട്ട്ലറ്റ് തുറന്നതു 13 വാർഡുകളിലെയും പ്രതിനിധികൾ പ്രതിഷേധവുമായെത്തി . ഇന്നെലെ രാത്രി ആണ് ബീവറേജ്‌സ് പ്രവർത്തനം ഇവിടേക്ക് മാറ്റിയത്. അപ്പോൾ മുതൽ നാട്ടുകാരും ജനപ്രതിധികളും പ്രതിഷേധവുമായി രംഗത്ത് എത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രദേശത്തു മദ്യാഷോപ്പ് പ്രവർത്തനം തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കി. ഏതാനും മീറ്റർ മാത്രം മാറി ഒരു പ്രാർത്ഥനാലയവും അനാഥാലയവും പ്രവർത്തിച്ചു വരുന്നുണ്ട്. അറുപതോളം കുട്ടികൾ വിവിധ സ്‌കൂളുകളിലായി ഇവിടെ താമസിച്ചു വിദ്യാഭ്യാസം നടത്തി വരുന്നു. സമാധാനന്തരീക്ഷത്തിൽ ഇവിടെ കുട്ടികളെ വളർത്തിക്കൊണ്ടു വരുവാൻ കഴിയുമോഎന്ന് അനാഥാലയം ഡയറക്ടർ തോമസ് വർഗീസ് ആശങ്കപ്പെടുന്നു. ബീവറേജ്‌സ് ഔട്ട്ലറ്റിന്റെ തിക്കും തിരക്കുമെല്ലാം സമാധാന ഗ്രാമാന്തരീക്ഷമുള്ള സ്നേഹപുരത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അനുവദിക്കില്ലെന്നതിനാൽ സ്റ്റോപ്പ് മെമ്മോ ലഭിച്ചിരുന്നു. എന്നാൽ അതും അവഗണിച്ചു കൊണ്ട് പോകുന്ന സ്ഥാപനത്തിനെതിരെ നിയമ നടപടികളുമായി മുൻപോട്ടു പോകും
സ്നേഹപുരത്തു പ്രവർത്തനം ആരംഭിച്ച ബിവറേജസ്ഔട്ട്ലറ്റിനെതിരെ പ്രതിഷേധം
RELATED ARTICLES