Saturday, December 14, 2024
HomeKeralaബാലഭാസ്‌കര്‍ അപകടത്തിൽ മരിച്ച സമയത്തു കാർ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനോ ?

ബാലഭാസ്‌കര്‍ അപകടത്തിൽ മരിച്ച സമയത്തു കാർ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനോ ?

ബാലഭാസ്‌കര്‍ അപകടത്തിൽ മരിച്ച സംഭവ സമയത്ത് കാര്‍ ഓടിച്ചിരുന്നത് താനല്ലെന്ന് ആവര്‍ത്തിച്ച് ഡ്രൈവര്‍ അര്‍ജുന്‍ . ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലെ എ.ടി.എം കവര്‍ച്ച കേസുകളില്‍ താന്‍ നേരിട്ട് പ്രതിയല്ലെന്നും കൂട്ടുകാര്‍ വിളിച്ചു കൊണ്ടുപോയപ്പോള്‍ കേസില്‍ പെട്ടുപോയതാണെന്നും അര്‍ജുന്‍ പറഞ്ഞു . മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ജുന്റെ വെളിപ്പെടുത്തല്‍. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് അര്‍ജുന്‍ പറയുന്നു . അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍ പറയുന്നു . അതേസമയം വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ച കാര്‍ അപകടത്തില്‍ ഡ്രൈവറാണോ ബാലുവാണോ കാര്‍ ഓടിച്ചിരുന്നതെന്നതിനെക്കുറിച്ചു അന്തിമ നിഗമനത്തിലെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് ഭാഷ്യം . എ.ടി.എം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് അര്‍ജുന്റെ വാക്കുകൾ …

‘ഈ പറയുന്ന കേസുകളില്‍ എനിക്ക് നേരിട്ട് ബന്ധമില്ല. അന്ന് എന്നെ കൂട്ടുകാര്‍ വിളിച്ചു കൊണ്ടുപോയതാണ്. പക്ഷേ അവര്‍ കുറ്റം ചെയ്തതിനെക്കുറിച്ചൊന്നും എനിക്ക് അറിയുമായിരുന്നില്ല. സംഭവം നടക്കുന്നത് നാല് കൊല്ലം മുന്‍പാണ്. ആ കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. എനിക്ക് എന്റെ നിരപരാധിത്തം തെളിയിക്കണം.കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചിരുന്നത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുചേട്ടനാണ് പിന്നെ വണ്ടി എടുത്തത്. പിന്നെ ബോധം വരുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയകുഴപ്പത്തില്‍ ആക്കിയത്. ബാലുചേട്ടന്‍ കാര്‍ എടുക്കുന്ന സമയത്ത് ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു. ഇത്തരം വാര്‍ത്തകള്‍ എന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. എനിക്ക് ഇപ്പോഴും എണീറ്റ് നടക്കാറായിട്ടില്ല. എന്റെ ഇടത് കാലിലും അരയിലും കമ്പിയിട്ടിരിക്കുകയാണ്. തലയുടെ പിറകിലും താടിയിലും പരിക്കുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ കൂടി ഓപ്പറേഷന്‍ ഉണ്ടായിരുന്നു. ബാലു ചേട്ടനെ പതിനാല് വര്‍ഷങ്ങളായി എനിക്ക് അറിയാം. അന്ന് ഞാന്‍ ജോലിയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് പോയത്. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഒന്നുമല്ല’- അര്‍ജുന്‍ പറഞ്ഞു.

ബാലഭാസ്കറുടെ പിതാവ് ആരോപിച്ച പ്രകാരം പാലക്കാട് സ്വദേശിയായ ഡോക്റ്ററുമായി ബാലഭാസ്കറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ നിഗമനം. ഡ്രൈവര്‍ അര്‍ജുന്‍ ഈ ഡോക്ടറുെട ബന്ധുവാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments