മദ്യലഹരിയിൽ തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ ജീവനക്കാർ രക്ഷപ്പെടുത്തി. രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകൻ (45) ആണ് സിംഹത്തിന്റെ കൂടിനു മുന്നിലെ മതിൽ കടന്ന് കിടങ്ങിലേക്ക് ചാടിയത്. യുവാവിന്റെ മുന്നിലേക്ക് സിംഹം നടന്ന് നിങ്ങുന്നത് കണ്ട സന്ദർശകർ ബഹളം കൂട്ടുകയും ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. ജീവനക്കാർ ഉടൻ തന്നെ സിംഹക്കൂട്ടിനകത്തിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. മൃഗശാല സന്ദർശിക്കാനെത്തിയ യുവാവാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ മൃഗശാല അധികൃതരും ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
മദ്യലഹരിയിൽ മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി
RELATED ARTICLES