ഗൂഗിള്‍ പേ വഴി ഇനി ഐ ആര്‍ സി ടി സി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

GOOGLEPAY

ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ വഴി ഇനി ഐ ആര്‍ സി ടി സി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അധിക ചാര്‍ജുകള്‍ ഈടാക്കാതെയാണ് ഗൂഗിള്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ ടികറ്റുകള്‍ ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും സാധിക്കും. ടിക്കറ്റുകളുടെ അവൈലബിലിറ്റി, യാത്രാ സമയം. സ്റ്റേഷനുകള്‍ക്കിടയിലുള്ള ദൂരം, എന്നിവ ഗൂഗിള്‍ പേ ആപ്പിലൂടെ അറിയാന്‍ സാധിക്കും. ഗൂഗിള്‍ പേ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുകയാണെന്ന് ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു. ഐ ആര്‍ സി ടി സി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഗൂഗിള്‍ പേയില്‍ പ്രത്യേക ഐക്കണ്‍ ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പേയുടെ
ആന്‍ഡ്രോയിഡ് ഐ ഒ എസ് പതിപ്പുകളില്‍ സംവിധാനം ലഭ്യമായിരിക്കും. അഭിബസ്, റെഡ് ബസ്, ഊബര്‍,എന്നിവ ബുക്ക് ചെയ്യാനുള്ള സംവിധാനം നേരത്തെ തന്നെ ഗൂഗിള്‍ പേ ഒരുക്കിയിരുന്നു.