Sunday, October 6, 2024
HomeKeralaഐസലേഷന് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് വിട്ടുനല്‍കാന്‍ ധാരണ

ഐസലേഷന് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് വിട്ടുനല്‍കാന്‍ ധാരണ

കോവിഡ് 19  രോഗബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ ഐസലേഷനുവേണ്ടി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ്  വിട്ടുനല്‍കാന്‍ ധാരണയായി. ഏതെങ്കിലും  സാഹചര്യത്തില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ കരുതലിന്റെ ഭാഗമായി ഐസലേഷന്‍ വാര്‍ഡുകള്‍ ഇവിടെ  പ്രവര്‍ത്തിപ്പിക്കാനാകും. ബിലീവേഴ്സ് ചര്‍ച്ച് തലവന്‍ കെ.പി യോഹന്നാന്‍ മെത്രാപ്പോലീത്ത, അഡ്മിനിസ്ട്രേറ്റര്‍ ഫാ.സിജോ പന്തപ്പള്ളി എന്നിവരുമായി രാജു എബ്രഹാം എംഎല്‍എ നടത്തിയ ചര്‍ച്ചയിലാണ് കോളജ് വിട്ടുനല്‍കാന്‍ തീരുമാനമായത്.          എംഎല്‍എയെ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഗിരിജ മധു, ധനകാര്യ മന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി ആര്‍.അജിത്ത് കുമാര്‍,  കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് മാനേജര്‍ ഫാ.വില്യംസ്, കാമ്പസ് അഡ്മിനിസ്ട്രേറ്റര്‍ ടി.പി തോമസ്, റോബിന്‍ കെ. തോമസ്  എന്നിവര്‍ കോളജ് സന്ദര്‍ശിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്തി. ഹോസ്റ്റലും ക്ലാസുകളുമായി മാത്രം 270 ല്‍ അധികം മുറികള്‍ ഇവിടെ സജ്ജീകരിക്കുവാന്‍ കഴിയും. കാന്റീനില്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മുറികള്‍ ആക്കിയാല്‍ 700 ല്‍ അധികം പേരെ ഇവിടെ പാര്‍പ്പിക്കാന്‍ ആകും

RELATED ARTICLES
- Advertisment -

Most Popular

Recent Comments