Friday, May 3, 2024
HomeKeralaചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ എം മാണി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ എം മാണി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ എം മാണി. കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് നാളെ നടാക്കുന്ന കേരള കോണ്‍ഗ്രസ് സബ് കമ്മറ്റി യോഗത്തില്‍ നിര്‍ണ്ണായ തീരുമാനം എടുക്കും എന്ന് കെ എം മാണി വ്യക്തമാക്കിയത്. യുഡി എഫ് നെതാക്കളുടെ കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് പി ജെ ജോസഫും പ്രതികരിച്ചു. രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് കെ എം മാണിയുടെ വീട്ടില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കണം എന്ന ആവശ്യം യു ഡി എഫ് നേതക്കള്‍ ഉന്നയിച്ചു. മുന്നണി പുനഃപ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നതായണ് സൂചന. കെ എം മാണിയും ജോസ് കെ മാണിയും മാത്രമാണ് യു ഡി എഫ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. കെ എം മാണിക്ക് എപ്പോള്‍ വേണമെങ്കിലും യു ഡി എഫിലേക്ക് തിരിച്ചു വരാം എന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേ നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുകയും ചെയ്തിരുന്നും. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കുഞ്ഞാലിക്കുട്ടിയാണ് നേതൃത്വം നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments