Wednesday, January 15, 2025
HomeNationalയുവാക്കള്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത വീണ്ടും

യുവാക്കള്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത വീണ്ടും

യുവാക്കള്‍ക്കുനേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രൂരത വീണ്ടും. ഉത്തര്‍പ്രദേശിലെ എത്വയില്‍ പശു സംരക്ഷകര്‍ മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം പുറംലോകമറിയുകയായിരുന്നു.

പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം നടന്നത്. നഗ്നരാക്കി മരത്തില്‍കെട്ടിയിട്ട് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ തല്ലരുതെന്ന് അപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തിന് ശേഷം റോഡിലൂടെ നടത്തിയും മര്‍ദ്ദനം തുടര്‍ന്നു. പരിക്കേറ്റ് മുഖത്തുനിന്ന് രക്തം വരുന്ന യുവാവിനേയും ദൃശ്യങ്ങളില്‍ കാണാം.

യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിനുശേഷം യു.പിയില്‍ ഗോരക്ഷകരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവരെ തടയുമെന്ന് യോഗി പ്രഖ്യാപിച്ചിരുന്നെങ്കിലും അക്രമം വര്‍ദ്ധിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments