ഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി.

sindhu

ഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ച്‌ കിരീടം നേടിയത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ ഫൈനലായിരുന്നു ഇത്.
ആദ്യ ഗെയിംമില്‍ സിന്ധു 53ന് മുന്നിട്ടിരുന്നു. എന്നാല്‍ തുടരെയുള്ള പിഴവുകള്‍ സിന്ധുവിന് തിരിച്ചടിയാവുകയായിരുന്നു. 21-15, 21-16 എന്ന സ്‌കോറിനാണ് ലോക നാലാം നമ്ബര്‍ താരമായ യമാഗുച്ചിയുടെ ജയം. 14 തവണ ഇരുവരും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം സിന്ധുവിനൊപ്പമായിരുന്നു.