പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തിയെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഉത്തര്‍പ്രദേശിനെ ഹര്‍ദോയ് ഗ്രാമത്തിലാണ് ബല്‍ബാദ്ര ഏലിയാസ് മസ്താന്‍ എന്ന യുവാവിനെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് നാട്ടുകാര്‍ പൊതുജന മധ്യത്തില്‍ മൊട്ടയടിപ്പിച്ചതിന് ശേഷം ചെരുപ്പ്മാല അണിയിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ രോഷാകുലകരായ ജനക്കൂട്ടം ഇയാളെ പൊതിരെ തല്ലി തല മൊട്ടയടിപ്പിച്ചു. അതിന് ശേഷം ചെരുപ്പ് മാല അണിയിപ്പിച്ച് ഗ്രാമത്തില്‍ കൂടി നടത്തി. കഴിഞ്ഞ ദിവസമാണ് വീടിന് മുന്‍പില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് എന്ന കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തതിന് ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതിക്ക് നേരെ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം ചുമത്തി പോക്‌സോ നിയമ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.