Monday, October 7, 2024
HomeKeralaയേശുവിനെ പരിഹസിച്ച് വിശ്വഹിന്ദ് പരിഷത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

യേശുവിനെ പരിഹസിച്ച് വിശ്വഹിന്ദ് പരിഷത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കടുത്ത വർഗ്ഗീയ വിധ്വേഷം വളർത്തുന്ന തരത്തില്‍ യേശുവിനെ പരിഹസിച്ച് വിശ്വഹിന്ദ് പരിഷത്ത് കേരള(വിഎച്ച്പി)യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘യേശുവിന്റെ ജീവിതം കെട്ടുകഥയോ?ഈ വീഡിയോ കണ്ട് നിങ്ങള്‍ തീരുമാനിക്കൂ’ എന്ന തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യത്തിലാണ് യേശുവിനെയും ക്രിസ്തുമത വിശ്വാസികളെയും പരിഹസിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഏഴ് മിനുറ്റിലേറെ നീളുന്ന വീഡിയോയില്‍ യേശു എന്നത് കെട്ടുകഥയാണെന്നു സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത യേശു എങ്ങനെ മറ്റുള്ളവരെ രക്ഷിക്കുമെന്ന് വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
യേശു ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനിച്ച ബുദ്ധന്‍, ചാണക്യന്‍, സോക്രട്ടീസ് എന്നിവരുടെ ജനനത്തെക്കുറിച്ച് വ്യക്തമായ രേഖകളുള്ളപ്പോള്‍ എന്തുകൊണ്ട് കേവലം രണ്ടായിരം വര്‍ഷം മുമ്പ് ജനിച്ചെന്ന് പറയപ്പെടുന്ന യേശുവിന്റെ ജീവിതം സംബന്ധിച്ച് രേഖകളില്ലെന്ന് വീഡിയോയില്‍ ചോദിക്കുന്നു. ഈജിപ്തുകാരുടെ പൗരാണിക ദേവനായ ഹോറസും യേശുവും തമ്മിലുള്ള സാമ്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ പിന്നീട് ഹോറസ് തന്നെയാണ് യേശുവെന്ന് പോപ് പോലും സമ്മതിച്ചതായും പറയുന്നു.
തന്നെയല്ലാതെ മറ്റൊരു ദൈവത്തെയും ആരാധിക്കരുതെന്ന് അസൂയാലുവും അസഹിഷ്ണുതാവാദിയുമായ യഹോവ പറയുന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും യൂറോപ്പിലുമൊക്കെ ക്രിസ്തുമതം വേരറ്റുപോയിരിക്കുന്നു. അവിടെ പുരോഹിതന്‍മാരോ വിശ്വാസികളോ ഇല്ല, പള്ളികള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ് തുടങ്ങി അങ്ങേയറ്റം ആക്ഷേപവും പരിഹാസവും നിറഞ്ഞ വീഡിയോ ആണ് വിഎച്ച്പി പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോ കടുത്ത മതസ്പര്‍ധക്ക് വഴിയൊരുക്കുന്നതാണെങ്കിലും പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷവും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments