സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ. നിലവിലുള്ള 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജയിംസ് കമ്മിറ്റി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഏകാംഗ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ എം.എല്‍.എമാരുടെ ശമ്പളം അലവന്‍സുകളടക്കം 80,000 രൂപയായി ഉയര്‍ന്നേക്കും. നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയാകുമിത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം എം.എല്‍.എമാര്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഇതേക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയെ നിയോഗിച്ചത്. അയല്‍ സംസ്ഥാനങ്ങളിലേതിനെക്കാള്‍ കുറവാണ് സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളമെന്നായിരുന്നു പരാതി.