തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാല്‍ വിസമ്മതിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ .ഹൈദരാബാദിലെ സെക്കന്തരാബാദിലാണ് സംഭവം. കശ്മീര്‍ സ്വദേശികളായ ജമീല്‍, ഒമര്‍ ഫൈസ്, ജമീല്‍ ഗുള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. മൂവരും തെലങ്കാന ചെവല്ലയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
തെലങ്കാനയിലെ സിനി മന്ത്ര തിയേറ്ററിലെത്തിയ വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനത്തിനിടെ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ തിയേറ്റര്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തിയേറ്ററിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്‌തെങ്കിലും ചോദ്യം ചെയ്യലിനുശേഷം ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടോ എന്നറിയാനായി ഇവരുടെ താമസസ്ഥലവും പരിശോധിച്ചശേഷമാണ് ജാമ്യം അനുവദിച്ചത്.
തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രിംകോടതി വിധിയുണ്ടായിരുന്നു