കടയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാലില്‍ ചത്തപുഴുവും പ്രാണികളും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്താണു സംഭവം. ഓട്ടോ ഡ്രൈവറായ ശ്രീലേഷിനാണു മില്‍മയുടെ പായ്ക്കറ്റ് പാലില്‍ നിന്നു ചത്ത പുഴുവിനേയും പ്രണായിയേയും ലഭിച്ചത്. ഇതു സംബന്ധിച്ച് ഓട്ടോ ഡ്രൈവറായ ശ്രീലേഷ് ഭക്ഷ്യസുരക്ഷ വിഭാഗത്തിനു പരാതി നല്‍കി. എക്‌സ്പയറി ഡേറ്റ് കഴിയാത്ത പായ്ക്കറ്റ് പാലിലായിരുന്നു ചത്ത പ്രാണികളേയും പുഴുവിനേയും കണ്ടത്.ഭക്ഷ്യസുരക്ഷ വിഭാഗം സാമ്പിള്‍ പരിശോധിക്കും.
ഈ സീരിയസിലുള്ള മറ്റു പായ്ക്കറ്റുകള്‍ പരിശോധനയ്ക്കു വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. അതുകൊണ്ടു പരിശോധനയുടെ ഫലം വന്ന ശേഷമായിരിക്കും തുടര്‍ നടപടിയെന്നു ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു. സംഭവമറിഞ്ഞു സ്ഥലത്ത് എത്തിയ ക്വാളിറ്റി ഓഫീസറും നാട്ടുകാരും തമ്മില്‍ വാക്കു തര്‍ക്കും ഉണ്ടായി.സംസ്ഥാനത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പായ്ക്കറ്റ് പാലാണു മില്‍മ്മയുടേത്. പാലില്‍ ചത്ത ജീവികളെ കാണാന്‍ സാധ്യതയില്ല. വിഷയം കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മില്‍മ അധികൃതരുടെ വിശദീകരണം.