ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന . 32 വര്‍ഷങ്ങള്‍ക്കു ശേഷം ബച്ചന്‍ – സോണിയ ചര്‍ച്ച നടന്നതും ട്വിറ്ററില്‍ ബച്ചന്‍ കോണ്‍ഗ്രസിനെ ഫോളോ ചെയ്തതും ബച്ചന്റെ രാഷ്ട്രീയ പുനഃപ്രവേശനത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് . നെഹ്‌റു ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബച്ചന്‍ രാജീവ് ഗാന്ധിയുടെ മരണശേഷം പാര്‍ട്ടിയുമായി അകലുകയായിരുന്നു. തുടര്‍ന്ന് 32 വര്‍ഷത്തിനു ശേഷമാണ് ബച്ചന്‍ സോണിയയുമായി ചര്‍ച്ച നടത്തുന്നത്. സോണിയയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാനായിരുന്നു ഇരുവരും തമ്മിലുള്ള ആശയവിനിമയം. ബച്ചനോട് പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ സോണിയ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് വിവരം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നിശിതമായി വിമര്‍ശിച്ച് ബച്ചന്‍ രംഗത്ത് വന്നിരുന്നു.