കെവിൻ മുങ്ങി മരിച്ചതാണെന്ന് ഒന്നാം പ്രതി സാനു ചാക്കോ. 302-ാം വകുപ്പ് റദ്ദാക്കണമെന്നും കെവിന്‍ മുങ്ങിമരിയ്ക്കുകയായിരുന്നെന്നുള്ള പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഇത് ശരി വയ്ക്കുന്നുവെന്നും സാനുവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാന്‍ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. മറ്റ് പ്രതികളുടെ അഭിഭാഷകര്‍ അവധി ചോദിച്ചു. കേസ് അടുത്ത രണ്ടിന് വീണ്ടും പരിഗണിക്കും. കെവിന്‍റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രണയവിവാഹത്തിന്‍റെ പേരില്‍ ഭാര്യാസഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കെവിൻ മുങ്ങി മരിച്ചതാണെന്ന് ഒന്നാം പ്രതി സാനു ചാക്കോ
RELATED ARTICLES